Malayalam Christian Song Lyrics

Valsarare Dhoorathu Lyrics | Malayalam Christian Song | Funeral Song

Valsarare Dhoorathu Lyrics  | Malayalam Christian Song | Funeral Song
Valsarare Dhoorathu Lyrics

Valsarare Dhoorathu | Malayalam Christian Song | Funeral Song | സുറിയാനിക്രിസ്ത്യാനികളായ പുരുഷന്മാരുടെ ശവസംസ്ക്കാരം | നാലാം ശുശ്രൂഷയിലെ |Fr.Severios Thomas 

* * * * * * * * * * *
* * * * * * * * * * *

Valsarare Dhoorathu Lyrics

വത്സലരേ ! ദൂര - ത്തെന്തിനു നിൽക്കുന്നെ- (Valsarare Dhoorathu)
ന്നരികിൽ വരിൻ ശ്ലോമൊ തരുവിൻ പ്രാർത്ഥിച്ചിടുവിൻ
സങ്കട കീർത്തനമെൻ - പേർക്കായ് പാടിടുവിൻ
മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ .

മരണത്തിൻ ദൂതൻ - പിറകെ വന്നപ്പോൾ
ചുറ്റും പാർത്തേൻ തുണചെയ്വാൻ വന്നില്ലാരും
വിളികൂട്ടുന്നോർക്കായ് - വെളിവാകും നാഥാ !
നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ.

വത്സലരേ ! സത്യം - ഭയമാർന്നീടുന്നേൻ
കഠിനഭയത്താലെകതാരിളകീടുന്നു.
ജഗതീരക്ഷകനാം - മശിഹാനൃപനെൻ പേർ-
ക്കാൾവിട്ടതിനാൾ പോകുന്നേൻ സങ്കടപൂർവ്വം

ഭൂവനനിവാസികളെ ! ശുഭമൊടുവാണിടുവിൻ -
ലോകമയന്മാർക്കില്ല ഗുണം കാലം മൂലം
പോകുന്നേൻ നൽകാ - നെന്റെ കണക്കെല്ലാം -
സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ

വൈരൂപ്യം സുമുഖർ - ക്കേകും മൃതിയെ നീ...
സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും
വന്നിനി നിൻ ഭരണം - നീക്കി ദുഃഖിതരെ
സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ.

പാഴുഴിയിലുയരും - ശൂശാനപ്പൂക്കൾ
വസ്ത്രം കൈപ്പണിയില്ലാത്തതു ചാർത്തീടുംപോൽ
ആദാം മക്കൾക്കായ് - റൂഹ്ക്കുദിശാ നെയ്ത
വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ

Valsarare Dhoorathu Video Song

Post a Comment

0 Comments